ഡോ. കമൽ എച്ച്. മുഹമ്മദിന് ജി കെ പിള്ള പുരസ്കാരം
'ഡെയറിംഗ് പ്രിൻസ്' എന്ന പേരിൽ പുറത്തിറക്കിയ ഡോ. കമലിന്റെ ആത്മകഥക്ക് പോണ്ടിച്ചേരി രത്‌ന അവാർഡ്, ഡൽഹി രത്ന അവാർഡ്, ലണ്ടൻ ബുക്ക് ഓഫ് വേൾഡ് 2024, യു.എൻ ബുക്ക് ഓഫ് റെക്കോർഡ്സ് 2025 തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

കവളങ്ങാട്: എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ. കമൽ എച്ച്. മുഹമ്മദിനെ ജി. കെ. പിള്ള പുരസ്കാരം നൽകി ആദരിച്ചു. ജി. കെ. പിള്ള ഫൗണ്ടേഷനും ഫ്രീലാൻസ് പത്രപ്രവർത്തക അസോസിയേഷനും സംയുക്തമായി നടത്തിയ ചടങ്ങിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേം കുമാർ പുരസ്‌കാരം സമ്മാനിച്ചു.
കണ്ണൂർ സ്വദേശിയായ കമൽ ഇപ്പോൾ നേര്യമംഗലം തലക്കോട് ആണ് താമസിക്കുന്നത്. 'ഡെയറിംഗ് പ്രിൻസ്' എന്ന പേരിൽ പുറത്തിറക്കിയ ഡോ. കമലിന്റെ ആത്മകഥക്ക് പോണ്ടിച്ചേരി രത്‌ന അവാർഡ്, ഡൽഹി രത്ന അവാർഡ്, ലണ്ടൻ ബുക്ക് ഓഫ് വേൾഡ് 2024, യു.എൻ ബുക്ക് ഓഫ് റെക്കോർഡ്സ് 2025 തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
2024 ഡിസംബർ 21ന് എൻ.ഐ.ഐ.എൽ.എം സർവ്വകലാശാല അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നൽകിയും ആദരിച്ചു. സാഹിത്യത്തിൽ അദ്ദേഹത്തിന്റെ ഗണ്യമായ സ്വാധീനത്തെ അംഗീകരിച്ചു കൊണ്ട് 2025 ലെ സാഹിത്യ സ്പർശ് അവാർഡുകളും കമലിനെ തേടിയെത്തി.
കമലിന്റെ ആത്മകഥയായ ഇംഗ്ലീഷിൽ പുറത്തിറക്കിയ 'ഡെയറിംഗ് പ്രിൻസ്' ന്റെ മലയാളം പതിപ്പ് 'ധീരനായ രാജകുമാരൻ' ഇപ്പോൾ ആമസോണിൽ അടക്കം ലഭ്യമാണ്. https://amzn.in/d/5fqzAUR
What's Your Reaction?






