പപ്പടം ദിവസവും കഴിച്ചാല്‍ ആരോഗ്യത്തിന് എട്ടിന്‍റെ പണി
കുടലിലെ കാന്‍സറിന് ഉള്‍പ്പെടെ കാരണമായേക്കാവുന്ന രാസവസ്തുവാണ് സോഡിയം ബൈക്കാര്‍ബണേറ്റ്

പപ്പടം ദിവസവും കഴിച്ചാല്‍ ആരോഗ്യത്തിന് എട്ടിന്‍റെ പണികിട്ടാനുള്ള സാധ്യത കൂടുതലാണ്. പപ്പടത്തില്‍ കലോറി ധാരാളം അടങ്ങിയിട്ടുണ്ട്. രണ്ട് പപ്പടം കഴിക്കുമ്പോള്‍ തന്നെ ഒരു ചപ്പാത്തിക്ക് സമമായ കലോറി ശരീരത്തില്‍ എത്തും. ഉഴുന്നാണ് പപ്പടത്തിന്റെ പ്രധാന ചേരുവ. എന്നാല്‍, വ്യവസായ അടിസ്ഥാനത്തില്‍ പപ്പടം ഉണ്ടക്കുമ്പോള്‍ ഉഴുന്നിന് പകരം മൈദ ഉപയോഗിക്കുന്ന രീതി ഇപ്പോള്‍ വ്യാപകമാണ്. ഇത് ദഹന പ്രശ്‌നങ്ങള്‍ കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളിലേക്കും നയിക്കാം.
വ്യവസായ അടിസ്ഥാനത്തില്‍ ഉണ്ടാക്കുന്ന പപ്പടങ്ങളില്‍ ഉയര്‍ന്ന അളവില്‍ ഉപ്പും സോഡിയം കാര്‍ബൊണേറ്റ്, സോഡിയം ബൈകാര്‍ബൊണേറ്റ് (പപ്പട കാരം) പോലുള്ള സോഡിയം അധിഷ്ടിത പ്രിസര്‍വേറ്റീവുകളും അടങ്ങിയിട്ടുണ്ട്. പപ്പടം ദീര്‍ഘനാള്‍ കേടുകൂടാതെയിരിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. കുടലിലെ കാന്‍സറിന് ഉള്‍പ്പെടെ കാരണമായേക്കാവുന്ന രാസവസ്തുവാണ് സോഡിയം ബൈക്കാര്‍ബണേറ്റ്. സോഡിയം കാര്‍ബണേറ്റ് കുടലില്‍ പൊള്ളലിന് കാരണമാകും. അസിഡിറ്റി, അള്‍സര്‍, ദഹനപ്രശ്നങ്ങള്‍ എന്നിവയ്ക്കും ഇത് വഴിവെക്കും. അതിനാല്‍, പപ്പടം പതിവാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കൂടാതെ, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഹൃദ്രോഗത്തിനും കാരണമായേക്കാം.
മറ്റൊന്ന് അക്രിലാമൈഡുമായി ബന്ധപ്പെട്ടതാണ്. പപ്പടത്തില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതലാണ് ഇത്തരം ഭക്ഷണങ്ങള്‍ എണ്ണയില്‍ വറുക്കുകയോ റോസ്റ്റ് ചെയ്യുകയോ ചെയ്യുന്നത് അക്രിലാമൈഡ് ഉല്‍പാദിപ്പിക്കാന്‍ കാരണമാകും. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മുതല്‍ കാന്‍സര്‍ വരെ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. കടകളില്‍ നിന്ന് വാങ്ങുന്ന പല പപ്പടങ്ങളിലും കൃത്രിമ രുചികളും പ്രിസര്‍വേറ്റീവുകളും അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ തടസപ്പെടുത്തുകയും അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യും. മിതത്വം പാലിക്കുക എന്നതാണ് പ്രധാനം.
What's Your Reaction?






