നഗരവൽക്കരണം അർബുദത്തിന് വളമാകുന്നു; സ്തനാർബുദം വർധിക്കുന്നതിൽ ജനസാന്ദ്രതയും മലിനീകരണവും പ്രധാന വില്ലൻ
ഇന്ത്യയിലെ ജനസാന്ദ്രതയേറിയ നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ സ്തനാർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്
കൊച്ചി: നഗരവൽക്കരണവും ജീവിതശൈലിയിലെ മാറ്റങ്ങളും അർബുദസാധ്യത ക്രമാതീതമായി വർധിപ്പിക്കുന്നതായി കൊച്ചിയിൽ നടന്ന വിദഗ്ധ സംഗമം മുന്നറിയിപ്പ് നൽകി. കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പും (COG) നാഗ് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച 'ബ്രെസ്റ്റ് കാൻസർ, ദി ഇയർ ദാറ്റ് വാസ് 2025' എന്ന സമ്മേളനത്തിലാണ് ഈ ആശങ്ക പങ്കുവെച്ചത്.
ഇന്ത്യയിലെ ജനസാന്ദ്രതയേറിയ നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ സ്തനാർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വായു, ഭക്ഷണം, വെള്ളം എന്നിവയിലുള്ള മാലിന്യങ്ങൾ വഴി കാർസിനോജനുകൾ ശരീരത്തിലെത്തുന്നത് രോഗസാധ്യത വർധിപ്പിക്കുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടി.
അർബുദ വ്യാപനത്തിന് കാരണമാകുന്ന ഘടകങ്ങൾ:
ജീവിതശൈലി: വ്യായാമമില്ലാത്ത ദിനചര്യയും ഫാസ്റ്റ് ഫുഡ് സംസ്കാരവും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയെ നശിപ്പിക്കുന്നു.
മാനസിക സമ്മർദ്ദം: ജോലിസ്ഥലത്തും വീട്ടിലും അനുഭവപ്പെടുന്ന കടുത്ത മാനസിക സമ്മർദ്ദം രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്നു.
മലിനീകരണം: നഗരങ്ങളിലെ മലിനമായ സാഹചര്യങ്ങൾ ശരീരത്തിന്റെ പ്രതിരോധ കവചം തകർക്കുന്നുവെന്ന് വിദഗ്ധർ വിലയിരുത്തി.
What's Your Reaction?