സ്വിഗ്ഗിയിലൂടെ ഇനി പാചകവാതക സിലിണ്ടറും; എച്ച്പിസിഎല്ലുമായി പുതിയ സേവനം

Jul 15, 2026 - 21:43
Jul 15, 2026 - 21:45
 0
സ്വിഗ്ഗിയിലൂടെ ഇനി പാചകവാതക സിലിണ്ടറും; എച്ച്പിസിഎല്ലുമായി പുതിയ സേവനം

ഉപഭോക്താക്കളുടെ വീടുകളിലേക്ക് പാചകവാതക സിലിണ്ടറുകൾ എത്തിക്കുന്നതിനായി സ്വിഗ്ഗിയും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും (HPCL) കൈകോർക്കുന്നു. ഇ-കൊമേഴ്‌സ് ആപ്പ് വഴി രാജ്യത്ത് ഇത്തരമൊരു സേവനം ആരംഭിക്കുന്നത് ആദ്യമായാണ്.

ആദ്യഘട്ടത്തിൽ ബെംഗളൂരുവിൽ പൈലറ്റ് പദ്ധതിയായാണ് സേവനം ആരംഭിക്കുന്നത്. തുടർന്ന് മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം.

സാധാരണ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറുകൾക്ക് പകരം 5 കിലോഗ്രാം, 10 കിലോഗ്രാം സിലിണ്ടറുകളായിരിക്കും വീടുകളിൽ എത്തിക്കുക. ഈ സിലിണ്ടറുകൾ വാങ്ങാൻ നിലവിൽ എച്ച്പി ഗ്യാസ് കണക്ഷൻ ഉണ്ടായിരിക്കണമെന്ന നിർബന്ധവുമില്ല.

സിലിണ്ടറുകളുടെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനികൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow