എംബിബിഎസ് പ്രവേശനം; രാജ്യത്ത് 9,911 പുതിയ സീറ്റുകൾ, ആകെ എണ്ണം 1.36 ലക്ഷത്തിലേക്ക്
2026-27 അധ്യയന വർഷത്തെ എംബിബിഎസ് പ്രവേശനത്തിനുള്ള സീറ്റുകളുടെ വിവരങ്ങൾ നാഷണൽ മെഡിക്കൽ കമ്മീഷൻ പുറത്തിറക്കി. ഇത്തവണ രാജ്യത്ത് 9,911 പുതിയ എംബിബിഎസ് സീറ്റുകൾ കൂടി അനുവദിച്ചതോടെ ആകെ സീറ്റുകളുടെ എണ്ണം 1,36,939 ആയി. രാജ്യത്തെ 823 മെഡിക്കൽ കോളേജുകളിലായാണ് ഈ സീറ്റുകൾ ലഭ്യമാകുന്നത്.
പുതിയ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകിയതും നിലവിലുള്ള കോളേജുകളിൽ സീറ്റുകൾ വർധിപ്പിച്ചതുമാണ് ഇത്തവണ വലിയ വർധനയ്ക്ക് കാരണം. പാർലമെന്റ് നിയമപ്രകാരം സ്ഥാപിതമായ എയിംസ്, ജിപ്മെർ തുടങ്ങിയ സ്ഥാപനങ്ങളിലെ സീറ്റുകൾ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.
സംസ്ഥാനങ്ങളിലായി കർണാടകയിലാണ് ഏറ്റവും കൂടുതൽ പുതിയ സീറ്റുകൾ ലഭിച്ചത്. 1,300 സീറ്റുകൾ കൂടി ലഭിച്ചതോടെ അവിടുത്തെ ആകെ എംബിബിഎസ് സീറ്റുകൾ 15,395 ആയി. തമിഴ്നാട്ടിൽ 950 പുതിയ സീറ്റുകൾ അനുവദിച്ചതോടെ ആകെ എണ്ണം 13,999 ആയി. രാജസ്ഥാനിലും 900 പുതിയ എംബിബിഎസ് സീറ്റുകൾ അനുവദിച്ചിട്ടുണ്ട്.
What's Your Reaction?



