എസി വാങ്ങാത്തതിനെച്ചൊല്ലി തർക്കം; യുവതി ആത്മഹത്യ ചെയ്തു

Apr 26, 2026 - 14:02
Apr 26, 2026 - 14:02
 0
എസി വാങ്ങാത്തതിനെച്ചൊല്ലി തർക്കം; യുവതി ആത്മഹത്യ ചെയ്തു

ചെന്നൈ തിരുവള്ളൂരിൽ കടുത്ത ചൂടിനെത്തുടർന്ന് എസി വാങ്ങി നൽകാത്തതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. പുല്ലാരമ്പക്കം സ്വദേശി മോണിക്കയാണ് (25) മരിച്ചത്. ചൂട് സഹിക്കാനാവാത്തതിനാൽ വീട്ടിൽ എസി സ്ഥാപിക്കണമെന്ന് മോണിക്ക ഭർത്താവ് ആകാശിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഇത് നിരസിച്ചതിനെ ചൊല്ലി ദമ്പതികൾ തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി ചൂട് കഠിനമായതിനെ തുടർന്ന് ആകാശും കുടുംബാംഗങ്ങളും വീടിന്റെ ടെറസിലാണ് കിടന്നുറങ്ങിയത്. ശനിയാഴ്ച രാവിലെ നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ മോണിക്കയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വർഷം മുൻപായിരുന്നു ഇവരുടെ പ്രണയവിവാഹം. സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്ന് മോണിക്കയുടെ കുടുംബം ആരോപിച്ചു. ഇതേത്തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow