നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ വിദ്യാർഥി ആത്മഹത്യ ചെയ്തു

ഒബിസി കാറ്റഗറിയിൽ ഓൾ ഇന്ത്യ റാങ്ക് 1475 നേടിയിരുന്നു

Sep 24, 2025 - 20:13
Sep 24, 2025 - 20:13
 0
നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ വിദ്യാർഥി ആത്മഹത്യ ചെയ്തു
മുംബൈ: നീറ്റ് പരീക്ഷയിൽ 99.99 മാർക്ക് നേടിയ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഡോക്ടർ ആകാൻ ആഗ്രഹമില്ലെന്ന് കുറിപ്പ് എഴുതി വച്ചാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ല സ്വദേശിയായ അനുരാഗ് അനിൽ ബോർക്കറാണ് (19)  മരിച്ചത്.
 
 ഒബിസി കാറ്റഗറിയിൽ ഓൾ ഇന്ത്യ റാങ്ക് 1475 നേടിയിരുന്നു. എംബിബിഎസ് പ്രവേശനത്തിനായി ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു സംഭവം. 'ഡോക്ടർ ആകാൻ ആഗ്രഹം ഇല്ലാത്തതിനാൽ മരിക്കുന്നു' എന്നെഴുതിയ കുറിപ്പ് കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. 
 
ബിസിനസ് ആണ് താത്പര്യമെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു. ചൊവ്വാഴ്ച പുലർച്ചെ വിദ്യാർത്ഥിയെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ നവാർഗാവ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow