കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റു; പിന്നാലെ, ഓട്ടോ ഡ്രൈവര്‍ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു
ബേത്തൂർപാറയിൽ നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന അനീഷിന്റെ ഓട്ടോറിക്ഷയിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു

ബേത്തൂർപാറ: കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റതിന് പിന്നാലെ ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു. പള്ളഞ്ചി സ്വദേശി അനീഷാണ് (43) മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ബേത്തൂർപാറയിൽ നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന അനീഷിന്റെ ഓട്ടോറിക്ഷയിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ബേത്തൂർപാറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. അപകടം നടന്നയുടൻ പള്ളഞ്ചിയിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയ അനീഷ് ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ കാസർകോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: വീണ. മക്കൾ: നീരജ്, ആരവ്. പരേതനായ കെ. ശേഖരൻ നായരുടെയും സി. കമലക്ഷിയുടെയും മകനാണ് അനീഷ്.
What's Your Reaction?






