ദേശിയ ആംബുലൻസ് പൈലറ്റ് ദിനം ആചരിച്ചു

ദേശീയ ആംബുലൻസ് പൈലറ്റ് ദിനത്തിന്റെ ഭാഗമായി, 2025 മെയ് 26ന് കേരളത്തിലെ വിവിധ ജില്ലകളിൽ 108 ആംബുലൻസിന്റെ പൈലറ്റുമാരെ ആദരിച്ചു.

May 27, 2025 - 07:52
May 27, 2025 - 07:52
 0  9
ദേശിയ ആംബുലൻസ് പൈലറ്റ്  ദിനം ആചരിച്ചു
ദേശിയ ആംബുലൻസ് പൈലറ്റ്  ദിനം ആചരിച്ചു
ദേശിയ ആംബുലൻസ് പൈലറ്റ്  ദിനം ആചരിച്ചു
ദേശിയ ആംബുലൻസ് പൈലറ്റ്  ദിനം ആചരിച്ചു
ദേശിയ ആംബുലൻസ് പൈലറ്റ്  ദിനം ആചരിച്ചു
ദേശിയ ആംബുലൻസ് പൈലറ്റ്  ദിനം ആചരിച്ചു

തിരുവനന്തപുരം: ദേശിയ ആംബുലൻസ് പൈലറ്റ് ദിനത്തിന്റെ ഭാഗമായി 108 ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്ന ആംബുലൻസ് പൈലറ്റുമാരുടെ പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു. കോട്ടയത്ത് ആർ.ടി,ഓ അജിത്ത്കുമാർ, എറണാകുളത്ത് ജോയിന്റ് ആർ.ടി.ഒ അരുൺ, തൃശൂരിൽ ആർ.ടി.ഓ ജയേഷ്, പാലക്കാട് ദേശിയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജർ ഡോ. റോഷ്, മലപ്പുറത്ത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ്, കോഴിക്കോട് ദേശിയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജർ ഡോ. ഷാജി, വയനാട് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻപെക്ടർ അഭിലാഷ് എന്നിവർ 108 ആംബുലൻസിലെ പൈലറ്റ്മാർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു.

ആംബുലൻസ് പൈലറ്റുമാരുടെ ധൈര്യത്തിനെയും, സമർപ്പണത്തിനെയും, നിസ്വാർത്ഥ സേവനത്തിനെയും ആദരിച്ചു കൊണ്ടാണ് ദേശിയ വ്യാപകമായി മെയ് 26 ആംബുലൻസ് പൈലറ്റ് ദിനമായി ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് ആചരിക്കുന്നത്. സംസ്ഥാനത്തുടനീളം  അറുനൂറോളം ഡ്രൈവർമാരാണ് ആംബുലൻസ് പൈലറ്റുമാരായി 108 ആംബുലൻസിൽ ജോലി ചെയ്യുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow