തിരുവനന്തപുരം തീരത്തും കണ്ടെയ്നറുകൾ അടിഞ്ഞു

കടലിൽ രാസ വസ്തുക്കൾ കലർന്നിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന ഫലം ഉടൻ ലഭ്യമാകും

May 27, 2025 - 07:52
May 27, 2025 - 07:53
 0  28
തിരുവനന്തപുരം തീരത്തും കണ്ടെയ്നറുകൾ അടിഞ്ഞു

തിരുവനന്തപുരം: മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക് അടിഞ്ഞു. തിരുവനന്തപുരത്തിന്റെ തീരത്തും കണ്ടെയ്നറുകൾ എത്തി. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, അയിരൂർ, വർക്കല, ഇടവ തീരങ്ങളിളാണ് ഇന്ന് രാവിലെ കണ്ടെയ്നറുകൾ അടിഞ്ഞത്. സമീപവാസികൾക്ക് ജാഗ്രതാ നിർദേശം. കടലിൽ രാസ വസ്തുക്കൾ കലർന്നിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന ഫലം ഉടൻ ലഭ്യമാകും.

തുറന്ന നിലയിലുള്ള രണ്ട് കണ്ടെയ്നറുകളാണ് ഇടവ മാന്ത്ര ഭാഗത്ത് കണ്ടത്. മാത്രമല്ല അഞ്ചുതെങ്ങ് ,മാമ്പള്ളി, മുതലപ്പൊഴി, എന്നീ തീരങ്ങളിൽ കണ്ടെയ്നറിനുള്ളിലെ പാഴ്സലുകൾ ഒഴുകി നടക്കുന്നതായി കോസ്റ്റൽ പൊലീസ് അറിയിച്ചു.വർക്കല ഓടയം ബീച്ചിന് സമീപവും തുറന്ന ഒരു കണ്ടെയ്നർ കണ്ടെത്തി. കണ്ടെയ്നറുകൾ തകർന്ന നിലയിലാണ് തീരങ്ങളിൽ എത്തിയത്. 

അതേസമയം ചരക്ക് കപ്പൽ മുങ്ങിയതിനെ തുടർന്ന് കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ ഇന്ന് രാവിലെ മുതൽ നീക്കം ചെയ്ത് തുടങ്ങും.

What's Your Reaction?

like

dislike

love

funny

angry

sad

wow