ഓണം തൂത്തുവാരി കുടുംബശ്രീ, സ്വന്തമാക്കിയത് 40.44 കോടി രൂപ

1378 ടണ്‍ പച്ചക്കറിയും 109 ടണ്‍ പൂക്കളും കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉത്പാദിപ്പിച്ചിരുന്നു.

Sep 10, 2025 - 14:52
Sep 10, 2025 - 14:52
 0
ഓണം തൂത്തുവാരി കുടുംബശ്രീ, സ്വന്തമാക്കിയത് 40.44 കോടി രൂപ

തിരുവനന്തപുരം: കുടുംബശ്രീ സംരംഭകരും ഇത്തവണ കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങളും ഓണവിപണിയില്‍ നിന്ന് സ്വന്തമാക്കിയത് 40.44 കോടി രൂപ. ഓണം വിപണന മേളകള്‍, ഓണസദ്യ, ഓണംഗിഫ്റ്റ് ഹാമ്പര്‍ വില്‍പ്പന എന്നിവയിലൂടെയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ വിപണി സജീവമാക്കിയത്. 1378 ടണ്‍ പച്ചക്കറിയും 109 ടണ്‍ പൂക്കളും കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉത്പാദിപ്പിച്ചിരുന്നു.

1943 ഓണംവിപണന മേളകളിലൂടെ 31.9 കോടി രൂപ കുടുംബശ്രീ നേടിയ വിറ്റുവരവ് നേടി. സംരംഭകരും കൃഷി സംഘ (ജെ.എല്‍.ജി) അംഗങ്ങളും ഉത്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് വിപണനമേളകളിലൂടെ കുടുംബശ്രീ പൊതുവിപണിയില്‍ എത്തിച്ചത്. കുടുംബശ്രീ പോക്കറ്റ്മാര്‍ട്ട് ഇ-കൊമേഴ്സ് ആപ്ലിക്കേഷനിലൂടെയും സിഡിഎസുകള്‍ വഴിയും 98,910 ഓണം ഗിഫ്റ്റ് ഹാമ്പറുകളാണ് വിറ്റഴിച്ചത്. 

കുടുംബശ്രീയുടെ വിവിധ ഉത്പന്നങ്ങളടങ്ങിയ ഈ ഗിഫ്റ്റ് ഹാമ്പറുകളിലൂടെ 6.3 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്. കൂടാതെ, 2.24 കോടി രൂപയുടെ വിറ്റുവരവുമുണ്ടായി. ഓണം ലക്ഷ്യമിട്ട് ഒരുക്കിയ പ്രത്യേക വിളകളുടെ 'ഓണക്കനി' പച്ചക്കറി കൃഷി, 'നിറപ്പൊലിമ' പൂകൃഷി എന്നിവയിലൂടെ കുടുംബശ്രീ കൃഷിസംഘാംഗങ്ങള്‍ 10,32,33,253 രൂപയുടെ വിറ്റുവരവ് നേടി. 

What's Your Reaction?

like

dislike

love

funny

angry

sad

wow