കഠിനംകുളം കൊലപാതകം: പ്രതി പിടിയിൽ
കോട്ടയം ചിങ്ങവനത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്

തിരുവനന്തപുരം: കഠിനംകുളം കൊലപാതകക്കേസിൽ പ്രതി ജോൺസൺ ഔസേപ്പ് പിടിയിൽ. കോട്ടയം കുറിച്ചിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ചിങ്ങവനം പൊലീസാണ് ഇയാളെ പിടികൂടിയത്. വിഷം കഴിച്ചെന്ന സംശയത്തിൽ നിലവിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും നാളുകളായി കുറിച്ചിയിൽ ഹോം നഴ്സായി ജോലി നോക്കുകയായിരുന്നു ജോൺസൺ ഔസേപ്പ്. അവിടെ തന്നെയുള്ള വാടകവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.
What's Your Reaction?






