വ്യവസായങ്ങള്‍ക്ക് വെള്ളം നൽകുന്നത് മഹാപാപമല്ല; പിണറായി വിജയൻ
ബ്രൂവറിയിൽ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യവസായങ്ങള്‍ക്ക് വെള്ളം നൽകുന്നത് മഹാപാപമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായങ്ങൾക്ക് ഇനിയും വെള്ളം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. പാലക്കാട് കഞ്ചിക്കാേട്ടെ ബ്രൂവറിയിൽ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്യങ്ങളാണ് നടപ്പിലാക്കിയത്.ബ്രൂവറി ആദ്യം ആരംഭിച്ചത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയും നിക്ഷേപങ്ങള്‍ വന്നാല്‍ സര്‍ക്കാര്‍ അതിനെ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
പാലക്കാട് ബ്രൂവറി കമ്പനിക്ക് അനുമതി നൽകിയതിലെ അഴിമതിയാരോപണങ്ങള്‍ അദ്ദേഹം തള്ളി. മാത്രമല്ല സമാനമായ പദ്ധതികള്‍ക്ക് ഇനിയും വെള്ളം നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വ്യാജ പ്രചാരണങ്ങൾക്ക് അധികം ആയുസുണ്ടാകില്ലെന്നും ഇടത് മുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?






