ഡൽഹി: ജഗദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാധ്യമത്തിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഉപരാഷ്ട്രപതിയടക്കം സുപ്രധാന പദവികൾ വഹിക്കാൻ ധൻകറിന് അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോഗ്യവാനായി ഇരിക്കട്ടെ എന്നും മോദി ആശംസിച്ചു.
ജഗദീപ് ധൻകർ ആരോഗ്യവാനായി ഇരിക്കാൻ ആശംസിക്കുന്നതായും അദ്ദേഹം രാജ്യത്തിനായി ചെയ്ത പ്രവർത്തികളെ സ്മരിക്കുന്നതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. അതേസമയം ജഗദീപ് ധൻകറിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു.