ഗൗതം ഗംഭീറിന് വധഭീഷണി

രണ്ടുതവണയായി ഇമെയില്‍ സന്ദേശത്തിലൂടെയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്

Apr 24, 2025 - 13:20
Apr 24, 2025 - 13:21
 0  14
ഗൗതം ഗംഭീറിന് വധഭീഷണി
ഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഐഎസ്‌ഐഎസ് കശ്മീരിന്റെ പേരിലാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. തുമായി ബന്ധപ്പെട്ട് ഗംഭീര്‍ ഡൽഹി പൊലീസില്‍ പരാതി നല്‍കി.
 
 ഏപ്രില്‍ 22ന് രണ്ടുതവണയായി ഇമെയില്‍ സന്ദേശത്തിലൂടെയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. ‘ഐ കില്‍ യൂ’ എന്ന ഒറ്റവരി സന്ദേശമാണ് ലഭിച്ചത്. സംഭവത്തെ തുടർന്ന് തനിക്കും കുടുംബത്തിനും സുരക്ഷ വേണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
 
ഐഎസ്‌ഐഎസ് കശ്മീര്‍ ആണ് ഭീഷണിക്ക് പിന്നില്‍ എന്ന് ദേശീയ വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ഡല്‍ഹി പൊലീസില്‍ ഗൗതം ഗംഭീര്‍ പരാതി നല്‍കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. മുമ്പ് 2021 നവംബറിലും ​ഗംഭീറിന് ഇത്തരം വധഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow