തമിഴ്നാട്ടില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം; 40 ഓളം പേർക്ക് പരിക്ക്
ഈ അപകടത്തിൽ 40-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്
ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗയ്ക്ക് സമീപം നാച്ചിയാർപുരത്ത് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (TNSTC) രണ്ട് ബസുകൾ കൂട്ടിയിടിച്ച് 11 പേർ മരിച്ചു. ഈ അപകടത്തിൽ 40-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ നാച്ചിയാർപുരം പോളിടെക്‌നിക് കോളേജിന് സമീപമാണ് ദാരുണമായ അപകടം നടന്നത്.
മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നുവെന്നാണ് പ്രാഥമിക വിവരം. ബസുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകി. പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ തിരുപ്പത്തൂരിലെയും ശിവഗംഗയിലെയും സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ് എന്നതിനാൽ മരണസംഖ്യ ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ട്. അപകടവിവരമറിഞ്ഞ് പോലീസ് സൂപ്രണ്ട് ശിവ പ്രസാദ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സംഭവത്തിൽ നാച്ചിയാർപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?

