വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ

ശ്രീനഗറിൽ അപായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

May 10, 2025 - 21:10
May 10, 2025 - 21:10
 0  14
വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ
ഡൽഹി: വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം. സൈനിക പോസ്റ്റിനു നേരെ വെടിയുതിർത്തു. പാക് ഡ്രോണുകൾ ശ്രീനഗർ അതിർത്തിയിലെത്തിയെന്നും റിപോർട്ടുണ്ട്. അഖ്നൂരിലും, പൂഞ്ചിലും രാജൗറിയിലുമാണ് പാക് വെടിവയ്പ്പുണ്ടായത്.
 
പിന്നാലെ ശ്രീനഗറിൽ അപായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇവിടെ നിന്നും ആളുകളെ മാറ്റിത്തുടങ്ങി. ബിഎസ്എഫ് ജവാൻമാർക്ക് തിരിച്ചടിക്കാൻ നിർദേശം. രാജസ്ഥാനിലെ ബാർമറിൽ അടിയന്തര ബ്ലാക്ക് ഔട്ട് പുറപ്പെടുവിച്ചു. എല്ലാവരോടും വിളക്ക് അണയ്ക്കാൻ നിർദേശം നൽകി.
 
ലാൽ ചൗക്കിൽ വെടിയൊച്ച കേട്ട് പരിഭ്രാന്തരായി ആളുകൾ ഓടി. അതിർത്തി കടന്ന് ഡ്രോണുകൾ വന്നിട്ടില്ലെന്നും അതിർത്തിയിലേക്ക് പാക് ഡ്രോണുകളെത്തിയെന്നുമാണ് വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow