തിരുവനന്തപുരം: ഷൈൻ ടോം ചാക്കോക്കെതിരെ ആരോപണവുമായി നടി അപർണ ജോണ്‍സ്. താരത്തിനെതിരെ വിൻസി അലോഷ്യസ് നൽകിയ പരാതി സത്യമാണെന്നും അപർണ്ണ പറഞ്ഞു. മാത്രമല്ല സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വച്ച് നടൻ തന്നോട് ലൈംഗീകചുവയോടെ മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.
സൂത്രവാക്യം സിനിമയുടെ സെറ്റില്‍ വച്ച് ഷൈന്‍ വെള്ളപ്പൊടി തുപ്പിയത് തന്റെയും മുന്നില്‍ വച്ചാണ്. ഷൈനിന്റെ പെരുമാറ്റം അസ്വസ്ഥതയുളവാക്കുന്നതായിരുന്നുവെന്നും അസാധാരണമായി പെരുമാറിയെന്നും നടി പറയുന്നു. മാത്രമല്ല സംഭവത്തിൽ ഷൂട്ടിനിടയിൽ തന്നെ ഐസി അംഗത്തോട് പരാതി പറഞ്ഞിരുന്നുവെന്നും അവർ വ്യക്തമാക്കി.എന്നാല്‍ വിഷയത്തില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നും അപര്‍ണ ജോണ്‍സ് പറഞ്ഞു.