സോഷ്യൽ മീഡിയ കത്തിച്ച് ക്യാമ്പസ് റൊമാൻസിന്റെ മ്യൂസിക്കൽ ഗാനം — 'ലവ് യു ബേബി'

ബഡ്ജെറ്റ് ലാബ് ഷോർട്ട്സ് യൂട്യൂബ് ചാനലിലൂടെയാണ് ഷോർട്ട് ഫിലിം റിലീസ് ചെയ്തത്

Jul 20, 2025 - 03:53
 0  11
സോഷ്യൽ മീഡിയ കത്തിച്ച് ക്യാമ്പസ് റൊമാൻസിന്റെ മ്യൂസിക്കൽ ഗാനം — 'ലവ് യു ബേബി'

പോണ്ടിച്ചേരി: ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ റൊമാൻ്റിക് ഡാൻസ് കോമഡി മ്യൂസിക്കൽ ഷോർട്ട് ഫിലിം ‘ലവ് യു ബേബി’ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ബഡ്ജെറ്റ് ലാബ് ഷോർട്ട്സ് യൂട്യൂബ് ചാനലിലൂടെയാണ് ഷോർട്ട് ഫിലിം റിലീസ് ചെയ്തത്.

മോഹൻലാൽ ചിത്രമായ 'ഒളിമ്പ്യൻ അന്തോണി ആദം' വഴി ബാലനടനായി അഭിനയരംഗത്തെത്തിയ അരുൺകുമാർ ആണ് നായകവേഷത്തിൽ എത്തുന്നത്. ജിനു സെലിൻ നായികയായാണ് പ്രത്യക്ഷപ്പെടുന്നത്.

വരാഹ ഫിലിംസിൻ്റെ ബാനറിൽ ജിനു സെലിൻ നിർമ്മിച്ചിരിക്കുന്ന ചിത്രം തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവയെല്ലാം നിർവഹിച്ചു സംവിധാനം ചെയ്തിരിക്കുന്നത് എസ്.എസ്. ജിഷ്ണുദേവാണ്.

പോണ്ടിച്ചേരിയിലെ മനോഹര ലൊക്കേഷനുകളിലാണ് ചിത്രം ചിത്രീകരിച്ചത്. ടി. സുനിൽ പുന്നക്കാട്, അഭിഷേക് ശ്രീകുമാർ, അരുൺ കാട്ടാക്കട, അഡ്വ. ആൻ്റോ എൽ രാജ്, സിനു സെലിൻ, ധന്യ എൻ ജെ, ജലത ഭാസ്ക്കർ, ബേബി എലോറ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

“മന്ദാരമേ” എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ദേവ് സംഗീത ആണ്. ഓർക്കസ്ട്രേഷൻ: എബിൻ എസ്. വിൻസെൻറ്, ആലാപനം: സാംസൺ സിൽവ, സാങ്കേതിക പുരോഗതികൾ മുഴുവനും ബ്രോഡ്‌ലാൻഡ് അറ്റ്മോസ് സ്റ്റുഡിയോയിൽ പൂർത്തിയാക്കിയിരിക്കുന്നു.

ഡാൻസ് കോറിയോഗ്രാഫി ബിപിൻ എ ജി ഡി സി, ദേവിക എന്നിവർ ചേർന്നാണ് നിർവഹിച്ചത്.

  • ചമയം: അവിഷ് കർക്കി.

  • വസ്ത്രാലങ്കാരം: ഷീജ ഹരികുമാർ.

  • കോസ്റ്റ്യൂംസ്: എഫ്.ബി ഫോർ മെൻസ്, കഴകൂട്ടം.

  • മാർക്കറ്റിംഗ്: ഇൻഡിപെൻഡന്റ് സിനിമ ബോക്‌സ് & ദി ഫിലിം ക്ലബ്ബ്.

  • പബ്ലിസിറ്റി ഡിസൈൻ: പ്രജിൻ ഡിസൈൻസ്.

  • പി.ആർ.ഒ: അജയ് തുണ്ടത്തിൽ.

പ്രണയത്തിന്റെ രസം നഷ്ടപ്പെടാതെ ആധുനികതയുമായി ചേരുന്ന ഈ മ്യൂസിക്കൽ ഷോർട്ട് ഫിലിം മറ്റുള്ളവയോട് വ്യത്യസ്തമായ അവതരണവും സംഗീതാനുഭവവുമാണ് സമ്മാനിക്കുന്നത്. യൂട്യൂബിൽ ഇതിനോടകം തന്നെ സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഈ ഷോർട്ട് ഫിലിം പ്രേക്ഷകഹൃദയം തൊടുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow