'സിനിമയ്ക്കുള്ളിൽ സിനിമ' – ഒരു റൊണാൾഡോ ചിത്രം’ ട്രെയിലർ പുറത്തിറങ്ങി

ജീവിതത്തിൽ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം പേറി നടക്കുന്ന റൊണാൾഡോയുടെ ജീവിതവും പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം

Jul 20, 2025 - 03:23
Jul 20, 2025 - 03:26
 0  14
'സിനിമയ്ക്കുള്ളിൽ സിനിമ' – ഒരു റൊണാൾഡോ ചിത്രം’ ട്രെയിലർ പുറത്തിറങ്ങി

തിരുവനന്തപുരം: സിനിമാ മോഹവുമായി ജീവിതം തിരയുന്ന ഒരു യുവാവിന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയ ‘ഒരു റൊണാൾഡോ ചിത്രം’ എന്ന സിനിമയുടെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ജീവിതത്തിൽ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം പേറി നടക്കുന്ന റൊണാൾഡോയുടെ ജീവിതവും പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അശ്വിൻ ജോസാണ് റൊണാൾഡോ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  

അശ്വിൻ ജോസ്, ചൈതനൃ പ്രകാശ്, ഹന്ന റെജി കോശി, മിഥുൻ എം ദാസ്, ഇന്ദ്രൻസ്, ലാൽ, അൽതാഫ് സലീം, സുനിൽ സുഗത, മേഘനാദൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് റിനോയ് കല്ലൂരാണ്. ഫുൾഫിൽ സിനിമാസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ഛായാഗ്രഹണം പി.എം. ഉണ്ണികൃഷ്ണൻ, സംഗീതം ദീപക് രവി, എഡിറ്റിംഗ് സാഗർ ദാസ് എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. ഷാജി എബ്രഹാം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും, ബൈജു ബാലൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായും, ജിനു ജേക്കബ് അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളറായും ലൈൻ പ്രൊഡ്യൂസറായും യഥാക്രമം പ്രേമൻ പെരുമ്പാവൂർ, രതീഷ് പുരയ്ക്കൽ എന്നിവരാണ്.

മാർക്കറ്റിംഗും പബ്ലിസിറ്റി പ്രവർത്തനങ്ങളും 'ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊമോഷൻസ്' നിർവഹിച്ചപ്പോൾ, പി.ആർ.ഒയായി പ്രവർത്തിക്കുന്നത് പ്രജീഷ് രാജ് ശേഖറാണ്. ഫുൾഫിൽ സിനിമാസിന്റെ ബാനറിൽ തന്ത്ര മീഡിയ റിലീസിലൂടെ ചിത്രം ജൂലൈ 25-ന് തിയേറ്ററുകളിലെത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow