ഒഡിഷയില്‍ 15കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആരോഗ്യനില ഗുരുതരം
നിലവില്‍ പെണ്‍കുട്ടി ഭുവനേശ്വറിലെ എയിംസില്‍ ചികിത്സയിലാണ്

ഭുവനേശ്വര്‍: ഒഡിഷയിലെ പുരി ജില്ലയില്‍ 15കാരിയെ മൂന്ന് അക്രമികള്‍ ചേര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായി മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പറഞ്ഞു. നിലവില്‍ പെണ്‍കുട്ടി ഭുവനേശ്വറിലെ എയിംസില്‍ ചികിത്സയിലാണ്. പുരി ജില്ലയിലെ ബയാബര്‍ ഗ്രാമത്തില്‍ വച്ചാണ് പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ അക്രമികള്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. പിന്നാലെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു.
സംഭവം കണ്ട പ്രദേശവാസികള്‍ ഓടിയെത്തിയാണ് പെണ്‍കുട്ടിയുടെ ദേഹത്ത് പടര്‍ന്ന തീ അണയ്ക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നും 48 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരേണ്ടതുണ്ടെന്നും എയിംസ് ഭുവനേശ്വര്‍ എ്കസിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു.
What's Your Reaction?






