അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചു, സീരിയൽ നടിക്ക് നേരെ ലൈംഗിക അതിക്രമം; മലയാളി യുവാവ് അറസ്റ്റിൽ
സോഷ്യൽ മീഡിയയിൽ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതിന് പിന്നാലെയാണ് പ്രതി ശല്യം ആരംഭിച്ചത്
തെലങ്കാന: സാമൂഹിക മാധ്യമങ്ങൾ വഴി കന്നഡ സീരിയൽ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മലയാളി യുവാവ് അറസ്റ്റിൽ. ബെംഗളൂരു വൈറ്റ് ഫീൽഡിൽ താമസിക്കുന്ന നവീൻ ആണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമം വഴി നടിക്ക് നിരന്തരമായി അശ്ലീല സന്ദേശങ്ങൾ അയക്കുകയും സ്വകാര്യ അശ്ലീല ഫോട്ടോകളും വീഡിയോകളും അയച്ച് അപമാനിക്കുകയും ചെയ്തു എന്നാണ് പരാതി.
സോഷ്യൽ മീഡിയയിൽ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതിന് പിന്നാലെയാണ് പ്രതി ശല്യം ആരംഭിച്ചത്. നടി നേരിട്ട് വിളിച്ച് വിലക്കിയിട്ടും സന്ദേശമയക്കുന്നത് നവീൻ തുടർന്നു. നടി ഇയാളെ ബ്ലോക്ക് ചെയ്തെങ്കിലും നവീൻ മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വീണ്ടും സന്ദേശങ്ങൾ അയച്ച് ശല്യം തുടർന്നു. ഇതോടെയാണ് നടി പോലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ അന്നപൂർണേശ്വരി പോലീസ് നവീനെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും വരുന്നു. മലയാളിയായ പ്രതി ഒരു സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജരാണ്. തെലുങ്ക്, കന്നഡ സീരിയലുകളിൽ അഭിനയിക്കുന്ന നടിയാണ് പരാതി നൽകിയത്.
What's Your Reaction?

