കൊല്ലത്ത് 4 കുട്ടികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു

കുട്ടികള്‍ക്ക് പനിയടക്കമുള്ള രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു

Jul 16, 2025 - 19:27
Jul 16, 2025 - 19:28
 0
കൊല്ലത്ത് 4 കുട്ടികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു
കൊല്ലം: സംസ്ഥാനത്ത് എച്ച്1എൻ1 സ്ഥിരീകരിച്ചു. എസ് എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ നാല് കുട്ടികൾക്കാണ് എച്ച് 1 എൻ 1 രോഗം സ്ഥിരീകരിച്ചത്.  പനി ബാധിച്ച കുട്ടികള്‍ക്ക് പരിശോധന നടത്തിയപ്പോഴാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്.
 
കുട്ടികൾ ഒൻപതാം ക്ലാസിലാണ് പഠിക്കുന്നത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടപടി തുടങ്ങി. കുട്ടികള്‍ക്ക് പനിയടക്കമുള്ള രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തിനു പിന്നാലെ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നൽകി. 
 
ആരോഗ്യ വകുപ്പ് തുടര്‍ നടപടികൾ സ്വീകരിച്ച് വരുകയാണ്. കൂടുതല്‍ കുട്ടികള്‍ക്ക് അസുഖം ബാധിച്ചതായും സംശയമുണ്ട്. സ്‌കൂളില്‍ പനി ബാധിതരായ മറ്റ് കുട്ടികളേയും ഉടന്‍ പരിശോധനയ്ക്ക് വിധേയരാക്കും.  സ്‌കൂൾ താത്കാലികമായി അടച്ചിടുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നാണ് വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow