തിരുവനന്തപുരം: പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം നടന്നത്. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ നെടുമങ്ങാട് വച്ചായിരുന്നു സംഭവം നടന്നത്. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു അക്ഷയ്. കനത്ത മഴയിൽ മരം റോഡിൽ വീണ് കിടക്കുന്നുണ്ടായിരുന്നു. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന അക്ഷയ്ക്ക് ഇതില്‍ മുട്ടിയാണ് ഷോക്കേറ്റത്.
കാറ്ററിംഗ് ജോലി കഴിഞ്ഞ് അക്ഷയും സുഹൃത്തുക്കളും മടങ്ങുന്ന സമയത്താണ് അപകടമുണ്ടായത്. അക്ഷയും രണ്ട് സുഹൃത്തുക്കളുമാണ് ബൈക്കിലുണ്ടായിരുന്നത്. മറ്റ് രണ്ടുപേര്‍ക്കും അപകടത്തില്‍ കാര്യമായ പരുക്കുകളില്ല. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.