കണ്ണൂരിൽ അമ്മ രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടി

സ്കൂട്ടറിൽ മകനുമായിയെത്തി ചെമ്പല്ലിക്കുണ്ട് പുഴയിലേക്ക് ചാടുകയായിരുന്നെന്നാണ് വിവരം

Jul 20, 2025 - 11:27
Jul 20, 2025 - 11:28
 0  12
കണ്ണൂരിൽ അമ്മ രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടി
കണ്ണൂർ: കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ രണ്ടരവയസുള്ള കുഞ്ഞുമായി അമ്മ പുഴയിൽ ചാടി.  അമ്മയുടെ മൃതദേഹം ലഭിച്ചു. വയലപ്ര സ്വദേശി എം.വി. റീമയാണ് (30) മൂന്നു വയസുള്ള മകനുമായി പുഴയിൽ ചാടിയത്. കുഞ്ഞിനായി തിരച്ചിൽ തുടരുകയാണ്. 
 
മകനെയും എടുത്തായിരുന്നു യുവതി ചാടിയത്. രാത്രി ഒരു മണിയോടെയാണ് സംഭവമുണ്ടായത്. സ്കൂട്ടറിൽ മകനുമായിയെത്തി ചെമ്പല്ലിക്കുണ്ട് പുഴയിലേക്ക് ചാടുകയായിരുന്നെന്നാണ് വിവരം. പാലത്തിന് താഴെ ചൂണ്ടയിടാൻ നിന്നിരുന്ന ആളാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടുന്നത് ആദ്യം കണ്ടത്. 
 
ഉടനെ തന്നെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ഫയർ ഫോഴ്‌സും, സ്‌കൂബാ സംഘവും പോലീസും ചേർന്ന് കുഞ്ഞിനായി തിരച്ചിൽ നടത്തുകായാണ്. മഴ പെയ്യുന്നതിനാൽ പുഴയിലെ ജലനിരപ്പ് ഉയർന്നതും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ആത്മഹത്യാ ചെയ്യാനുള്ള കാരണം വ്യക്തമല്ല.  ഭർത്താവുമായി അകന്നു താമസിക്കുകയായിരുന്നു റീമ എന്നാണ് വിവരം. 

What's Your Reaction?

like

dislike

love

funny

angry

sad

wow