തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറില്‍ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ നീക്കം. വിദേശ നിര്‍മിത കാറുകൾ നികുതിവെട്ടിച്ച് രാജ്യത്തെത്തിച്ച് വില്‍പന നടത്തുന്നതിൽ അമിത് മുഖ്യ ഇടനിലക്കാരനെന്ന് കസ്റ്റംസ് പറയുന്നു.
കോയമ്പത്തൂർ വാഹന മാഫിയയുമായി അമിത്തിന് അടുത്ത ബന്ധമുണ്ട്. താരങ്ങൾക്കടക്കം വാഹനങ്ങളെത്തിച്ച് നൽകുന്നത് അമിത്താണെന്നാണ് വിവരം. അതേസമയം സംഭവത്തിൽ പ്രതികരണവുമായി അമിത് ചക്കാലയ്ക്കൽ രംഗത്തെത്തി.
സെലിബ്രിറ്റികൾക്ക് വാഹനം എത്തിച്ച് കൊടുക്കാന്‍ ഇടനിലക്കാരനായി താന്‍ നിന്നിട്ടില്ലെന്ന് അമിത് പറഞ്ഞു. ഈ പിടിച്ചെടുത്ത വാഹനങ്ങള്‍ എല്ലാം തന്റേതല്ലെന്നും ഒരു വാഹനം മാത്രമാണ് തന്റേതെന്നും അമിത് വ്യക്തമാക്കി. ആ വണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉപയോഗിക്കുന്നതാണ്.
പലരും വണ്ടിയുടെ കണ്ടീഷന്‍ പരിശോധിക്കാന്‍ എന്നെ സമീപിക്കാറുണ്ട്. വാഹനങ്ങൾ താന്‍ ഇന്‍സ്പെക്ട് ചെയ്യാറുണ്ടെന്നും അതിന് സഹായികളുമുണ്ട് എന്നും അമിത് പറയുന്നു.