തൃശൂര്‍: തൃശൂര്‍ രാഗം തീയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ആക്രമിച്ച സംഭവത്തില്‍ നാലു പേർ കസ്റ്റഡിയിൽ. ക്വട്ടേഷൻ നൽകിയയാൾ ഉൾപ്പെടെയുള്ള നാലു പേരാണ് പോലീസിന്‍റെ പിടിയിലായിരിക്കുന്നത്. തൃശ്ശൂര്‍ മണ്ണുത്തി സ്വദേശി സിജോയും സംഘവുമാണ് പിടിയിലായത്.
ഒരു വർഷം മുമ്പ് തിയേറ്ററിൽ വന്ന് സുനിലിനെ ഭീക്ഷണിപെടുത്തിയ കേസിൽ പ്രതിയാണ് സിജോ. മൂന്ന് ലക്ഷം രൂപയ്ക്കാണ് സുനിലിനെ വെട്ടാനായി സിജോ ക്വട്ടേഷന്‍ നല്‍കിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്കെത്തിയത്. ആക്രമിക്കാൻ എത്തിയ മൂന്ന് പേര്‍ നിലവില്‍ ഒളിവിലാണ്.