'വായനച്ചിരാത്'; ഇടുക്കിയിലെ സോട്ടുപാറ സ്കൂളിൽ വായനശാല സ്ഥാപിച്ച് യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾ
'വായനച്ചിരാത്' എന്ന് പേരിട്ട പദ്ധതി 2025 മാർച്ച് 2 ന് സോട്ടുപാറ സ്കൂളിൽ വെച്ച് കോളേജ് പ്രിൻസിപ്പാൾ ഡോ. സന്തോഷ് കുമാർ കെ. ആർ. പുസ്തകങ്ങൾ കൈമാറി ഉൽഘാടനം ചെയ്തു.

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഗണിതശാസ്ത്ര വിഭാഗം എഫ്.വൈ.യു.ജി.പി 2024 ബാച്ച് വിദ്യാർത്ഥികൾ ഇടുക്കിയിലെ ജി.എച്ച്.എസ് സോട്ടുപാറ എന്ന തോട്ടം തൊഴിലാളി കുടുംബാംഗങ്ങൾ കൂടുതലായി പഠിക്കുന്ന സ്കൂളിൽ വായനശാല സ്ഥാപിച്ചു.
'വായനച്ചിരാത്' എന്ന് പേരിട്ട പദ്ധതി 2025 മാർച്ച് 2 ന് സോട്ടുപാറ സ്കൂളിൽ വെച്ച് കോളേജ് പ്രിൻസിപ്പാൾ ഡോ. സന്തോഷ് കുമാർ കെ. ആർ. പുസ്തകങ്ങൾ കൈമാറി ഉൽഘാടനം ചെയ്തു. ഡോ. അഖിൽ സി. കെ. (കോർഡിനേറ്റർ), ഇഗ്നേഷ്യസ് എസ്. (സ്റ്റുഡന്റ് കോർഡിനേറ്റർ), ഡോ. ബിജു ജി. എസ്. (എച്ച്.ഒ.ഡി) എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.
'സാമൂഹിക വികസന പ്രവർത്തനങ്ങളിൽ ഇടപെടുക', 'ഒരു സോഷ്യലിസ്റ്റ് സമൂഹത്തിലേക്ക് മുന്നേറുക', 'പാർശ്വവൽകൃത സമൂഹത്തിന്റെ ഉന്നമനത്തിനായി ഇടപെട്ടുകൊണ്ട് സാമൂഹിക നീതിയ്ക്കും തുല്യതയ്ക്കും വേണ്ടി നിലകൊള്ളുക' തുടങ്ങിയ ആശയങ്ങൾ വിദ്യാർത്ഥികളുടെ സാമൂഹിക ഇടപെടലുകളിലൂടെ പ്രോത്സാഹിപ്പിക്കുക എന്ന കേരള സർവ്വകലാശാല എഫ്.വൈ.യു.ജി.പി അക്കാദമിക ലക്ഷ്യങ്ങളെ മുൻനിർത്തി നടപ്പിലാക്കിയ പദ്ധതിയിൽ വിദ്യാർത്ഥികൾ, എൻ.എസ്.എസ്, എൻ.സി.സി, കോളേജ് യൂണിയൻ, വിവിധ വകുപ്പുകളിലെ അധ്യാപകർ, അനധ്യാപകർ എന്നിവരുടെ സഹകരണം ശ്രദ്ധേയമായി.
ഗണിതശാസ്ത്ര വിഭാഗം അധ്യാപകരായ ഡോ. അഖിൽ സി. കെ., ഡോ. പ്രീനു സി. എസ്., ഡോ. ജോമി പുനലാൽ, ഡോ. ഇന്ദു ആർ. എസ്., എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആയ പ്രകാശ് ജി. റ്റി. എന്നിവർ വിദ്യാർത്ഥികളോടൊപ്പം പരിപാടിയിൽ പങ്കെടുക്കുകയും ഗണിതശാസ്ത്ര പഠനത്തിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം വിദ്യാർത്ഥികളുമായി പങ്കുവെക്കുകയും ചെയ്തു.
What's Your Reaction?






