വി.എസിന്‍റെ സംസ്കാരം: ദീർഘ ദൂര ബസുകൾ നഗരത്തിലേക്ക് പ്രവേശിക്കരുതെന്ന് അറിയിപ്പ്

ദീർഘ ദൂര ബസുകൾ ബൈപ്പാസ് വഴി പോകാനും നഗരത്തിലേക്ക് പ്രവേശിക്കരുതെന്നുമാണ് അറിയിപ്പ്

Jul 22, 2025 - 22:39
Jul 22, 2025 - 22:39
 0  11
വി.എസിന്‍റെ സംസ്കാരം: ദീർഘ ദൂര ബസുകൾ നഗരത്തിലേക്ക് പ്രവേശിക്കരുതെന്ന് അറിയിപ്പ്

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ സംസ്കാരം ‌നടക്കുന്നതിൻ്റെ ഭാഗമായി ആലപ്പുഴ നഗരത്തിൽ നാളെ, ബുധനാഴ്ച (23) ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ദീർഘ ദൂര ബസുകൾ ബൈപ്പാസ് വഴി പോകാനും നഗരത്തിലേക്ക് പ്രവേശിക്കരുതെന്നുമാണ് അറിയിപ്പ്.

ചേർത്തല ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ രാവിലെ ഒന്‍പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളർകോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകണം. അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ കളർകോട് ബൈപ്പാസ് കയറി ചേർത്തല ഭാഗത്തേക്ക് പോകണമെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു. 

ആലപ്പുഴ നഗരത്തിൽ ബുധനാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗതനിയന്ത്രണം 

1. എറണാകുളം, തണ്ണീർമുക്കം ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾ പവർ ഹൗസ് ജംക്‌ഷൻ, കോൺവെന്റ് സ്‌ക്വയർ, കണ്ണൻ വർക്കി പാലം, കലക്ടറേറ്റ് ജംക്‌ഷൻ വഴി പടിഞ്ഞാറോട്ട് വന്നു W/C വഴി ബീച്ച് റോഡിൽ വന്ന് പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക. 

2. എസി റോഡ് വഴി വരുന്ന വാഹനങ്ങൾ ജിഎച്ച് ജംക്‌ഷൻ വഴി പടിഞ്ഞാറോട്ട് വന്ന് W/C വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക. കൂടാതെ വസതിയിൽനിന്നു വിലാപയാത്ര പുറപ്പെട്ടതിനു ശേഷം എസി റോഡ് വഴി വരുന്ന വാഹനങ്ങൾ മങ്കൊമ്പ് പൂപ്പള്ളിയിൽനിന്ന് ഇടത്തോട്ട് കയറി അമ്പലപ്പുഴ വഴി ഹൈവേയിൽ പ്രവേശിച്ചു പോകേണ്ടതാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ എസ്ഡി കോളജ് ഗ്രൗണ്ട്, ചിന്മയ വിദ്യാലയം എന്നിവ പ്രയോജനപ്പെടുത്തേണ്ടതാണ് 

3. കായംകുളം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ജിഎച്ച് ജംക്‌ഷൻ വഴി പടിഞ്ഞാറോട്ട് വന്നു W/C വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക. ചെറിയ വാഹനങ്ങൾ ബീച്ച് റോഡിൽ പാർക്ക് ചെയ്യുക.

4. വസതിയിലെ പൊതുദർശനവുമായി ബന്ധപ്പെട്ട് പഴയനടക്കാവ് റോഡിലെ വാഹന ഗതാഗതം ചൊവ്വ രാത്രി 11 മുതൽ ബുധൻ രാവിലെ 11 വരെ പൂർണമായും നിരോധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow