കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; മരണം പിറന്നാള്‍ദിനത്തില്‍

ഞായറാഴ്ച പുലര്‍ച്ചേ രണ്ടോടെ ആയിരുന്നു അപകടം

Jun 15, 2025 - 13:02
Jun 15, 2025 - 13:03
 0  12
കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; മരണം പിറന്നാള്‍ദിനത്തില്‍

ആലപ്പുഴ: പുന്നമടയില്‍ കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പിറന്നാള്‍ദിനത്തിലാണ് യുവാവ് മരിച്ചത്. കുട്ടിച്ചിറ തത്തംപള്ളി സ്വദേശി ബിജോയ് ആന്റണി(31)യാണ് മരിച്ചത്. പുന്നമട രാജീവ് ജെട്ടിക്കു സമീപമാണ് വളവില്‍ നിയന്ത്രണംവിട്ട കാര്‍ വാടക്കനാലിലേക്ക് വീണ് മുങ്ങിയത്.

ഞായറാഴ്ച പുലര്‍ച്ചേ രണ്ടോടെ ആയിരുന്നു അപകടം. ബിജോയിയെ കൂടാതെ തത്തംപള്ളി സ്വദേശികളായ മറ്റ് രണ്ടുപേര്‍ കൂടി കാറിലുണ്ടായിരുന്നു. കനാലിലേക്ക് കാര്‍ വീണതിന് പിന്നാലെ അവർ രണ്ടുപേരും നീന്തി രക്ഷപ്പെട്ടു.

കാറില്‍ക്കുടുങ്ങിയ ബിജോയിയെ ആലപ്പുഴ യൂണിറ്റിലെ അഗ്‌നിരക്ഷാസേനയെത്തിയാണ് പുറത്തെത്തിച്ചത്. തുടര്‍ന്ന്, ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഞായറാഴ്ച ബിജോയിയുടെ ജന്മദിനമായിരുന്നു. ആന്റണിയാണ് ബിജോയിയുടെ അച്ഛന്‍. അമ്മ: പുഷ്പ. സഹോദരന്‍ ഗള്‍ഫിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow