പോലീസുകാര്‍ക്ക് വെട്ടേറ്റു, ആക്രമിച്ചത് മോഷണക്കേസിലെ പ്രതിയും ഉമ്മയും

പ്രതിയുടെ വീട്ടിൽ വെച്ചാണ് പോലീസുകാരെ ആക്രമിച്ചത്

Apr 10, 2025 - 19:51
Apr 10, 2025 - 19:51
 0  10
പോലീസുകാര്‍ക്ക് വെട്ടേറ്റു, ആക്രമിച്ചത് മോഷണക്കേസിലെ പ്രതിയും ഉമ്മയും

കോഴിക്കോട്: പ്രതിയെ പിടിക്കാനെത്തിയ പോലീസുകാർക്ക് വെട്ടേറ്റു. വയനാട് എസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ എസ്‌സിപിഒമാരായ ശാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. കൽപറ്റയിൽനിന്ന് കാർ മോഷ്ടിച്ച കേസിലെ പ്രതിയായ കാരശ്ശേരി വലിയ പറമ്പ് സ്വദേശി അർഷാദും ഉമ്മയുമാണ് പോലീസുകാരെ വെട്ടിപ്പരുക്കേൽപ്പിച്ചത്.

വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. പ്രതിയുടെ വീട്ടിൽ വെച്ചാണ് പോലീസുകാരെ ആക്രമിച്ചത്. രണ്ടുപേരുടെയും കൈയ്ക്കാണ് വെട്ടേറ്റത്. ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ രണ്ടുകൈയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ പോലീസുകാരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടാൻ എത്തിയത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട അർഷാദിനെ മുക്കം പോലീസും നാട്ടുകാരും ചേർന്ന് പിടികൂടി.

What's Your Reaction?

like

dislike

love

funny

angry

sad

wow