'അത്യന്തം ദുഃഖകരമായ സംഭവം, ബിന്ദുവിന്‍റെ കുടുംബത്തിന്‍റെ ദുഃഖം തന്‍റേതും'; ആശ്വസിപ്പിച്ച് വീണാ ജോര്‍ജ്

പ്രാദേശിക സിപിഎം നേതാക്കളുമായാണ് മന്ത്രി വീട്ടിലെത്തിയത്

Jul 6, 2025 - 09:26
Jul 6, 2025 - 09:54
 0  13
'അത്യന്തം ദുഃഖകരമായ സംഭവം, ബിന്ദുവിന്‍റെ കുടുംബത്തിന്‍റെ ദുഃഖം തന്‍റേതും'; ആശ്വസിപ്പിച്ച് വീണാ ജോര്‍ജ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രാവിലെ ഏഴേകാലോടെയാണ് മന്ത്രി കോട്ടയം, തലയോലപ്പറമ്പിലെ ബിന്ദുവിന്‍റെ വീട്ടിലെത്തിയത്. ബിന്ദുവിന്റെ ഭര്‍ത്താവിനോടും അമ്മയോടും മക്കളോടും മന്ത്രി സംസാരിച്ചു. ആശ്വാസ വാക്കുകള്‍ നല്‍കിയും വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയുമാണ് മന്ത്രി മടങ്ങിയത്. പ്രാദേശിക സി.പി.എം നേതാക്കളുമായാണ് മന്ത്രി വീട്ടിലെത്തിയത്.

അത്യന്തം ദുഃഖകരമായ സംഭവമാണെന്നും ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റേതുമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാര്‍ പൂര്‍ണമായും കുടുംബത്തിനൊപ്പമാണെന്നും ഇവര്‍ക്കുള്ള സഹായം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow