ഇസ്രയേലിൽ വൻനാശം വിതച്ച് ഇറാൻ

ആക്രമണം തുടരുമെന്ന് ഇരുപക്ഷവും വ്യക്തമാക്കിയതോടെ സംഘർഷം പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുകയാണ്

Jun 15, 2025 - 12:50
Jun 15, 2025 - 12:50
 0  16
ഇസ്രയേലിൽ വൻനാശം വിതച്ച് ഇറാൻ
തെഹ്റാൻ: ഇസ്രയേലിൽ വൻനാശം വിതച്ച് ഇറാൻ. ഇറാന്റെ കനത്ത മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ എട്ട് മരണം സ്ഥിതീകരിച്ചു.  ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ റെവല്യൂഷനറി ​ഗാർഡ്സ് കോർപ്സിൻ്റെ ഡെപ്യൂട്ടി കമാൻഡർ ഖൊസ്രോ ഹസാനി കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം.
 
 ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും ബങ്കറിലെന്ന് സിഎൻഎൻ റിപ്പോ‍ർട്ട്. ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇസ്രയേലിലെ ഹൈഫ, ടെൽഅവീവ്, ജറുസലേം, തമ്ര എന്നിവിടങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഇറാൻ ശക്തമാക്കിയിരിക്കുകയാണ്. 
 
ഇറാനിലെ എണ്ണ ശുദ്ധീകരണ ശാലകൾ ഉൾപ്പെടെയുള്ള ഊ‍ർജ്ജ മേഖലകളെയും ഇസ്രയേൽ ലക്ഷ്യം വെച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണം തുടരുമെന്ന് ഇരുപക്ഷവും വ്യക്തമാക്കിയതോടെ സംഘർഷം പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുകയാണ്. മനിൽ ഹൂതി സൈനിക മേധാവിയെ ലക്ഷ്യം വെച്ചതായും ഇസ്രയേൽ അവകാശപ്പെട്ടു.
 
അതേസമയം ഇറാൻ പ്രതിരോധ മന്ത്രാലയത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോ‍ർ‌ട്ട് ചെയ്യുന്നുണ്ട്. ഇറാൻ്റെ 100ൽ അധികം ബാലിസ്റ്റിക് മിസൈലുകൾ നശിപ്പിച്ചുവെന്നും ഇസ്രയേൽ അറിയിച്ചു. ഇറാന്റെ എണ്ണപ്പാടങ്ങളും എണ്ണ സംഭരണികളും കേന്ദ്രീകരിച്ചായിരുന്നു പോയ രാത്രി ഇസ്രയേലിന്റെ ആക്രമണങ്ങൾ. 

What's Your Reaction?

like

dislike

love

funny

angry

sad

wow