എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ പൊലീസിൽ പരാതി നൽകി നാദിർഷ

കുളിപ്പിക്കാൻ നൽകിയ പൂച്ചയെ കൊന്നുവെന്നാണ് നടൻ ആരോപിക്കുന്നത്.

Jun 15, 2025 - 12:29
Jun 15, 2025 - 12:29
 0  11
എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ പൊലീസിൽ പരാതി നൽകി നാദിർഷ
കൊച്ചി: എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ പൊലീസിൽ പരാതി നൽകി നടനും സംവിധായകനുമായ നാദിർഷ.  വളര്‍ത്തുപൂച്ച ചത്തതിന് പിന്നില്‍ പെറ്റ് ആശുപത്രി അധികൃതരുടെ അനാസ്ഥയെന്നാണ് നാദിര്‍ഷ ആരോപിക്കുന്നത്.  കുളിപ്പിക്കാൻ നൽകിയ പൂച്ചയെ കൊന്നുവെന്നാണ് നടൻ ആരോപിക്കുന്നത്.
 
എറണാകുളം പാലാരിവട്ടത്തുള്ള പെറ്റ് ആശുപത്രിക്കെതിരെയാണ് നാദിര്‍ഷയുടെ ആരോപണം. തനറെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അനുഭവം പങ്കുവച്ചത്.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം; 
 
ERNAKULAM PET Hospital . Near Renai medicity . Palarivattom ( mamangalam ) നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കയ്യിൽ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്. ഇവിടെ ഉള്ളവർക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടർമാർ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യിൽ നിങ്ങളുടെ പ്രിയപ്പെട്ട pets നെ നല്കരുതേ plz????????????
ഞാൻ കേസ് കൊടുത്തിട്ടുണ്ട്

What's Your Reaction?

like

dislike

love

funny

angry

sad

wow