അമൃതയുടെ പരാതിയിൽ നടൻ ബാലയ്‌ക്കെതിരെ കേസ്
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ് ഗായിക അമൃത സുരേഷ് പരാതി നൽകിയത്.

കൊച്ചി: നടന്‍ ബാലയ്‌ക്കെതിരെ അമൃത സുരേഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. . വിവാഹമോചന കരാറിൽ വ്യാജഒപ്പിട്ടെന്നും മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സിലും തിരിമറി നടത്തിയെന്നതടക്കമുള്ള കുറ്റങ്ങളാണ് ബാലയ്‌ക്കെതിരെ ഉള്ളത്.
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ് ഗായിക അമൃത സുരേഷ് പരാതി നൽകിയത്. അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയുണ്ട്. കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇൻഷുറൻസിലും തിരിമറി കാണിച്ചു പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു, ഇൻഷുറൻസ് തുക പിൻവലിച്ചു, ബാങ്കിൽ മകൾക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിൻവലിച്ചു, വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നൊക്കെയാണ് അമൃത പരാതിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ പരാതിയെപ്പറ്റി അറിയില്ലെന്നാണ് ബാല പറയുന്നത്.
What's Your Reaction?






