തിരുവനന്തപുരത്ത് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ
വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. തിരുപുറം സ്വദേശി രമേഷ് (40) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വീടിനടുത്തെ മില്ലിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. രമേശ് കിഴക്കേക്കര സ്വദേശി ബേബിമോനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ബേബിമോൻറെ കഴുത്തിലാണ് ഇയാൾ വെട്ടിയത്.
ബേബിമോനെ അക്രമിച്ചതിനു ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിനു സമീപമാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. നീണ്ട നാളത്തെ തിരച്ചിലിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
What's Your Reaction?






