വാൻ ഹായ് 503 കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകൾ തീരത്തേക്ക് : പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

ഇത്തരം വസ്തുക്കളിൽ നിന്ന് കുറഞ്ഞത് 200 മീറ്റർ ദൂരം പാലിച്ച് മാത്രം നിൽക്കുക

Jun 15, 2025 - 11:31
Jun 15, 2025 - 11:31
 0  11
വാൻ ഹായ് 503 കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകൾ തീരത്തേക്ക് : പൊതുജനങ്ങൾ ജാഗ്രത പാലിക്കണം
ആലപ്പുഴ: വാൻ ഹായ് 503 കപ്പലിൽ നിന്ന് കടലിൽ പതിച്ച കണ്ടെയ്‌നറുകൾ ജൂൺ 16 മുതൽ ജൂൺ 18 വരെയുള്ള തീയതികളിൽ എറണാകുളം ജില്ലയുടെ തെക്കൻ തീരങ്ങളിലും ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരപ്രദേശങ്ങളിലും അടിയാൻ സാധ്യതയുണ്ടെന്ന് കോസ്റ്റ് ഗാർഡും ഇന്റർനാഷണൽ ടാങ്കർ ഓണേഴ്സ് പൊല്യൂഷൻ ഫെഡറേഷനും മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും 
 
കടൽ തീരത്ത് കപ്പലിൽ നിന്ന് വീണതാണെന്ന് സംശയിക്കുന്ന ഒരു വസ്തുവും സ്പർശിക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇത്തരം വസ്തുക്കളിൽ നിന്ന് കുറഞ്ഞത് 200 മീറ്റർ ദൂരം പാലിച്ച് മാത്രം നിൽക്കുക.
 
ഇത്തരം വസ്തുക്കൾ തീരത്ത് കാണുന്ന പക്ഷം, ഉടൻതന്നെ 112 എന്ന നമ്പറിൽ വിളിച്ച് കണ്ട സ്ഥലം കൃത്യമായി അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow