വ്യത്യസ്ഥത പുലർത്തി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന 'സുമതി വളവ്' എന്ന ചിത്രത്തിന്റെ പായ്ക്കപ്പ് 

വാട്ടർമാൻ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് തിങ്ക് സ്റ്റുഡിയോസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ത്രില്ലർ ഹ്യൂമർ ജോണറിലുള്ളതാണ്.

Mar 9, 2025 - 20:17
 0  5
വ്യത്യസ്ഥത പുലർത്തി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന 'സുമതി വളവ്' എന്ന ചിത്രത്തിന്റെ പായ്ക്കപ്പ് 

തിരുവനന്തപുരം: രാവും പകലും നീളുന്നതാണ് ഒരു സിനിമയുടെ ചിത്രീകരണം. ചിത്രത്തിൻ്റെ ക്യാൻവാസ് അനുസരിച്ച് ദിവസങ്ങളുടെ ദൈർഘ്യത്തിലും വ്യത്യാസമുണ്ടാകും. ഒരു ശരാശരി ചിത്രം മുപ്പതു മുതൽ നാൽപ്പതു വരെ ദിവസങ്ങൾ നീണ്ടുനിൽക്കാം. ഇത് ചിലപ്പോൾ നൂറും നൂറ്റിയമ്പതും പിന്നെയുമൊക്കെ കടന്നു പോകാം. ഇവിടെ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവ് എന്ന ചിത്രത്തിൻ്റെ പായ്ക്കപ്പ് മാർച്ച് ഏഴു രാത്രിയിലാണു നടന്നത്.

രണ്ടു ഷെഡ്യൂളിലൂടെയായി തൊണ്ണുറു ദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ ചിത്രീകരണമായിരുന്നു പാലക്കാട്ടെ കൊല്ലങ്കോടും പരിസരങ്ങളിലുമായി ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഒരു സിനിമയുടെ പായ്ക്കപ്പ് ഇത്തിരി ആഘോഷമായി നടത്തുക സിനിമാസെറ്റിലുള്ള അലിഖിതമായ ഒരു ചടങ്ങാണ്.

കുറേ ദിവസങ്ങൾ ഒന്നിച്ചു കഴിഞ്ഞവരുടെ  ഒരു സന്തോഷ കൂട്ടായ്മ. ഇതിനു നിറം പകരാനായി പലപ്പോഴും മദ്യസൽക്കാരവും നടത്താറുണ്ട്. സുമതി വളവിൻ്റെ പായ്ക്കപ്പിനും ഈ ചടങ്ങു നടന്നു. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി ഇവിടെ മദ്യസൽക്കാരം ഒഴിവാക്കപ്പെട്ടു, പകരം നിർമ്മാതാവ് വാട്ടർമാൻ മുരളി എന്നറിയപ്പെട്ടുന്ന മുരളി കുന്നുംപുറത്ത് മദ്യത്തിനു പകരം വസ്ത്രങ്ങളും ഒരു ദിവസത്തെ വേതനവും നൽകിക്കൊണ്ട് പതിവു ശൈലിയെ മാറ്റിമറിച്ചു.

വാട്ടർമാൻ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് തിങ്ക് സ്റ്റുഡിയോസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ത്രില്ലർ ഹ്യൂമർ ജോണറിലുള്ളതാണ്. അർജുൻ അഗോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നാൽപ്പതിൽപരം ജനപ്രിയരായ അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്.

സൈജു കുറുപ്പ്, ബാലു വർഗീസ് , ഗോകുൽ സുരേഷ്, ശ്രാവൺ മുകേഷ്, മനോജ് കെ.യു, സിഡാർത്ഥ് ഭരതൻ, സാദിഖ്, ശ്രീജിത്ത് രവി, ബോബി കുര്യൻ (പണി ഫെയിം), അഭിലാഷ് പിള്ള, കോട്ടയം രമേശ്, വിജയകുമാർ, ചെമ്പിൽ അശോകൻ, സുമേഷ് ചന്ദ്രൻ, ശ്രീ പഥ്യാൻ, റാഫി, ശിവ അജയൻ, മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജാ റോസ്, ദേവനന്ദ, ജസ്നിയ ജയദിഷ്, സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ.മാളികപ്പുറത്തിൻ്റെ വൻ വിജയത്തിനു ശേഷം വിഷ്ണു ശശിശങ്കറും, അഭിലാഷ് പിള്ളയും വീണ്ടും ഒത്തുചേരുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെയാണ്.

ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, ദിൻനാഥ് പുത്തഞ്ചേരി,അഭിലാഷ് പിള്ള എന്നിവരുടേതാണ്  ഗാനങ്ങൾ.
ഛായാഗ്രഹണം- ശങ്കർ. പി.വി.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.
കലാസംവിധാനം- അജയൻ മങ്ങാട്.
മേക്കപ്പ്- ജിത്തു പയ്യന്നൂർ.
കോസ്റ്റ്യും ഡിസൈൻ- സുജിത് മട്ടന്നൂർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ബിനു.ജി. നായർ.
സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷാജി കൊല്ലം.
പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കൊടുങ്ങല്ലൂർ.
പി.ആർ.ഒ- വാഴൂർ ജോസ്.

കൊല്ലങ്കോട്, നെന്മാറ, ചിറ്റൂർ, പൊള്ളാച്ചി ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow