പെരിഞ്ഞനത്ത് ഉത്സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു; പകല്‍പ്പൂരം ആനയില്ലാതെ 

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Mar 9, 2025 - 20:18
Mar 9, 2025 - 20:18
 0  4
പെരിഞ്ഞനത്ത് ഉത്സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു; പകല്‍പ്പൂരം ആനയില്ലാതെ 

തൃശൂർ: പെരിഞ്ഞനത്ത് ഉത്സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. കൊറ്റംകുളം വൻപറമ്പിൽ പട്ടശേരി ക്ഷേത്രത്തിലെ ഉത്സവത്തിന് വന്ന മാറാടി ശ്രീഅയ്യപ്പൻ എന്ന ആനയാണ് ഇടത്തത്. ക്ഷേത്ര പറമ്പിൽ തളച്ചിരുന്ന ആന എഴുന്നള്ളിപ്പ് തുടങ്ങുന്നതിന് മുന്‍പാണ് ഇടഞ്ഞത്. പാപ്പാന്മാരുടെ ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനിടെ വൈകീട്ട് 5:40ഓടെയാണ് ആനയെ തളക്കാനായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ആനയെ എഴുന്നള്ളിക്കാതെയാണ് ക്ഷേത്രത്തിലെ പകൽപ്പൂരം നടത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow