ഹൈബ്രിഡ് കഞ്ചാവുമായി മേക്കപ്പ് മാൻ പിടിയിൽ

Mar 9, 2025 - 15:03
Mar 9, 2025 - 15:04
 0  4
ഹൈബ്രിഡ് കഞ്ചാവുമായി മേക്കപ്പ് മാൻ പിടിയിൽ

ഇടുക്കി: ഹൈബ്രിഡ് കഞ്ചാവുമായി മേക്കപ്പ് മാൻ പിടിയിൽ. ആര്‍ജി വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് പിടിയിലായത്. ഇടുക്കി മൂലമറ്റം എക്സൈസ് കാഞ്ഞാറിൽ നടത്തിയ വാഹനപരിശോധനക്കിടെ ഇയാളിൽനിന്ന് 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയിരുന്നു. വാഗമണ്ണിൽ നടക്കുന്ന അട്ടഹാസം സിനിമയുടെ ഷൂട്ടിങ് ലൊക്കെഷനിലേക്ക് പോകുകയായിരുന്നു രഞ്ജിത്ത്. ആവേശം, പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം തുടങ്ങിയ സിനിമകളുടെ മേക്കപ്പ് മാനാണ് പിടിയിലായ രഞ്ജിത്ത്.

What's Your Reaction?

like

dislike

love

funny

angry

sad

wow