'അനോമി' ശ്വാസമടക്കിപ്പിടിച്ചേ കാണാനാകൂ; ഭാവനയുടെ തിരിച്ചുവരവിൽ സന്തോഷമെന്ന് ടി.ബി. മിനി
സിനിമയുടെ രണ്ടാം പകുതി ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടതെന്ന് അവർ കുറിച്ചു
നവാഗതനായ റിയാസ് മാരാത്ത് സംവിധാനം ചെയ്ത 'അനോമി' എന്ന ചിത്രത്തെയും അതിലെ അഭിനേതാക്കളെയും പ്രശംസിച്ച് പ്രമുഖ അഭിഭാഷക ടി.ബി. മിനി. ഭാവനയുടെ തിരിച്ചുവരവിൽ തനിക്കുള്ള വലിയ സന്തോഷം പങ്കുവെച്ച അവർ, ചിത്രം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ഒന്നാണെന്നും അഭിപ്രായപ്പെട്ടു.
സിനിമയുടെ രണ്ടാം പകുതി ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടതെന്ന് അവർ കുറിച്ചു. ചിത്രത്തിന്റെ വ്യത്യസ്തമായ ക്ലൈമാക്സ് എടുത്തുപറയേണ്ടതാണെന്നും അവർ വ്യക്തമാക്കി. മരണശേഷം തലച്ചോറിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ കാര്യങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.
നായിക ഭാവനയെയും പ്രധാന വേഷത്തിലെത്തിയ റഹ്‌മാനെയും അവർ പേരെടുത്തു പ്രശംസിച്ചു. ചെറിയ വേഷങ്ങളിൽ എത്തിയ പോലീസുകാരുടെ വരെ അഭിനയം മികച്ചുനിന്നു. പുതിയ സംവിധായകനായിട്ടും റിയാസ് മാരാത്ത് തിരക്കഥയിലും സംവിധാനത്തിലും പുലർത്തിയ മികവിന് ടി.ബി. മിനി 'ബിഗ് സല്യൂട്ട്' നൽകി.
റിയാസ് മാരാത്ത് ആണ് തിരക്കഥയും സംവിധാനവും. ഭാവന, റഹ്‌മാൻ, ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
വെള്ളിയാഴ്ചയാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ഭാവനയുടെ ഈ മികച്ച തിരിച്ചുവരവിനെ സിനിമാ ലോകവും ആരാധകരും ആവേശത്തോടെയാണ് വരവേൽക്കുന്നത്.
What's Your Reaction?

