ചെന്നൈ: വിജയ് ചിത്രം ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നല്‍കി. മദ്രാസ് ഹൈക്കോടതിയാണ് ചിത്രത്തിന് റിലീസ് അനുമതി നൽകിയത്. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് വിവരം. സിനിമയുടെ റിലീസ് തീയതി ഉടനെ പുറത്തുവിടും. ജസ്റ്റിസ് പി ടി ആശയാണ് കേസില്‍ വിധി പറഞ്ഞത്. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാനുള്ള സെൻസർ ബോർഡ് ചെയർപേഴ്സന്‍റെ തീരുമാനം ഹൈക്കോടതി റദ്ദ് ചെയ്തു.
പൊങ്കലിനോടനുബന്ധിച്ച് വെള്ളിയാഴ്ചയായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ അവസാന നിമിഷം സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനെത്തുടർന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. എന്നാൽ യുഎ സർട്ടിഫിക്കറ്റ് നൽകാനുളള വിധിയ്ക്കെതിരെ സെൻസർ ബോർഡ് അപ്പീൽ നൽകും.അപ്പീൽ നൽകിയാൽ ജനനായകൻ റീലീസ് ഇനിയും വൈകും.
കോടതി നടപടികൾ കേൾക്കാനായി നടൻ വിജയ്‌യും ഓൺലൈനിൽ ഹാജരായിരുന്നു. സിനിമയ്‌ക്കെതിരായി സെൻസർ ബോർഡ് എടുത്ത തീരുമാനത്തെ ഹൈക്കോടതി വിമർശിച്ചിട്ടുണ്ട്. ഇത്തരം കേസുകൾ തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്ന് ജസ്റ്റിസ് പി ടി ആശ വ്യക്തമാക്കി.