ശബരിമല തീർഥാടകരുടെ വാഹനം ലോറിയിൽ ഇടിച്ചു; ഏഴ് വയസുകാരിയുൾപ്പെടെ നാല് പേര്‍ മരിച്ചു
മരിച്ചവരിൽ ഏഴ് വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു
ബെംഗളൂരു: കർണാടകയിലെ കൊപ്പളയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടകരുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു.
തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
അപകടസ്ഥലത്ത് വെച്ച് തന്നെ നാല് പേർ മരണപ്പെട്ടു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അമിതവേഗതയാണോ അതോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
What's Your Reaction?

