നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

വിവാദങ്ങൾ ഇവിടെവെച്ച് അവസാനിപ്പിക്കാമെന്നും വിൻസി പ്രതികരിച്ചു. 

Jul 8, 2025 - 14:45
Jul 8, 2025 - 14:45
 0
നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ
നടി വിൻസി അലോഷ്യസ് നോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രമോഷനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഷൈൻ ടോം ചാക്കോയുടെ മാപ്പ് പറച്ചിൽ. 
 
മനഃപൂർവം ചെയ്തതല്ലെന്നും വേദനിപ്പിച്ചെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും ഷൈൻ പറഞ്ഞു.  ഒന്നും മനപ്പൂർവ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണ്. തന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് ഷൈൻ ടോം ചാക്കോ വ്യക്തമാക്കി. 
 
താൻ ആരാധിച്ച വ്യക്തിയിൽ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത് കൊണ്ടാണ് പരാതിയുമായി എത്തിയത് എന്നും ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതിൽ ദുഃഖമെന്നും വിൻസി വ്യക്തമാക്കി. വിവാദങ്ങൾ ഇവിടെവെച്ച് അവസാനിപ്പിക്കാമെന്നും വിൻസി പ്രതികരിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow