പെരുംതേനീച്ച ഭീതി; ഇടുക്കിയില്‍ 40 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
രാജകുമാരി കമ്മ്യൂണിറ്റി ഹാളിലേയ്ക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.

തൊടുപുഴ: പെരുംതേനീച്ച ഭീതിയിൽ 40 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഇടുക്കി കജനാപ്പാറ രാജകുമാരി എസ്റ്റേറ്റ് കോളനിയിലെ കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്. ശക്തമായ കാറ്റ് വീശിയാൽ തേനീച്ചകളുടെ കടുത്ത ആക്രമണം ഉണ്ടാകുന്ന സാഹചര്യം ഉണ്ടായിരുന്നു. കൂടുകൾ നീക്കം ചെയ്യാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചതോടെ പ്രദേശവാസികളെ ഇവിടെനിന്നു പൂർണമായും മാറ്റി പാർപ്പിച്ചു.
രാജകുമാരി കമ്മ്യൂണിറ്റി ഹാളിലേയ്ക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. മൂന്ന് വർഷം മുൻപ് തേനീച്ച ആക്രമണത്തിൽ പ്രദേശവാസി ചെല്ലാണ്ടി കറുപ്പൻ മരിക്കുകയും ഒട്ടേറെ ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മാസങ്ങൾക്കു മുൻപ് ഒന്നര വയസുകാരനെയും തേനീച്ച ആക്രമിച്ചു. തേനീച്ച ശല്യം മൂലം വളർത്ത മൃഗങ്ങളെ വളർത്താൻ പോലും ഇവിടെയുള്ളവർക്ക് കഴിയാത്ത സാഹചര്യമാണ്.
What's Your Reaction?






