പൂര്‍ണനഗ്നനാക്കി, ശരീരത്തില്‍ മുളകുപൊടി തേച്ചു; ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി

Feb 20, 2025 - 08:08
Feb 20, 2025 - 08:09
 0  6
പൂര്‍ണനഗ്നനാക്കി, ശരീരത്തില്‍ മുളകുപൊടി തേച്ചു; ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി

കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദനത്തിന് ഇരയാക്കിയതായി പരാതി. കൊടുവള്ളി ഓമശ്ശേരിയില്‍ പുത്തൂര്‍ പുറായില്‍ വീട്ടില്‍ ഷബീര്‍ അലിയെ (34) യാണ് ആറംഗസംഘം തട്ടിക്കൊണ്ടുപോയി പലയിടങ്ങളില്‍വെച്ച് മര്‍ദിച്ചത്. കൊടുവള്ളി ഓമശ്ശേരി അമ്പലക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ ജോലിക്കാരനാണ് ഷബീര്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സംഭവത്തില്‍ മാര്‍ക്കറ്റിങ് ഏജന്‍സി ഉടമയായ ഫിറോസ് ഖാനെതിരെ പരാതി നല്‍കി.

കോടഞ്ചേരിയിലെ റിസോര്‍ട്ടിലെത്തിച്ചും താമരശ്ശേരിയിലെ ആളൊഴിഞ്ഞ വീട്ടില്‍വെച്ചും പൂര്‍ണനഗ്നനാക്കിയശേഷം തന്നെ മാരകമായി മര്‍ദിക്കുകയും തുടര്‍ന്ന് ശരീരത്തില്‍ മുളകുപൊടി തേച്ചതായും യുവാവ് പരാതിയില്‍ പറഞ്ഞു. അവശനായ തന്നെ മാര്‍ക്കറ്റിങ് ഏജന്‍സി ഉടമ കഴിഞ്ഞദിവസം രാവിലെ താമരശ്ശേരി ടൗണില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും ഷബീര്‍ പറഞ്ഞു. 

ബിസിനസ് സ്ഥാപനത്തിലെ തര്‍ക്കമാണ് തട്ടികൊണ്ടുപോകലിന് ഇടയാക്കിയതെന്ന് യുവാവ് ആരോപിച്ചു. ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ എംഡിയാണ് ഇതിനുപിന്നിലെന്നും ഷബീറലി പറഞ്ഞു. പരിക്കേറ്റ ഷബീര്‍ ആദ്യം താമരശ്ശേരിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ആന്തരികമായ പരിക്കുകളൊന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow