ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ (88) ആരോഗ്യനിലയിൽ നേരിയ പുരോഗതി. മാർപാപ്പ തനിയെ എഴുന്നേറ്റിരുന്ന് പ്രഭാതഭക്ഷണം കഴിച്ചതായും യന്ത്രസഹായമില്ലാതെ ശ്വസിക്കുകയും രാത്രി നന്നായി ഉറങ്ങുകയും ചെയ്തതായി വത്തിക്കാന്‍ അറിയിച്ചു. എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദി അറിയിച്ചിട്ടുണ്ട്. മാർപാപ്പയുടെ ലാബ് പരിശോധനാഫലങ്ങളിൽ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ പറഞ്ഞു. അണുബാധമൂലം സ്ഥിതി സങ്കീർണമാണെങ്കിലും പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതായി വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണി അറിയിച്ചു.
നിലവില്‍ ഇരുശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ചികിത്സയിലാണ് അദ്ദേഹം. ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി മാർപാപ്പയെ സന്ദർശിച്ചു. 20 മിനിറ്റോളം അവർ ആശുപത്രിയിൽ ചെലവഴിച്ചു. ഇന്നലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെത്തി രോഗസൗഖ്യത്തിനായി ആയിരങ്ങളാണ് പ്രാർഥിച്ചത്.
What's Your Reaction?






