സ്വിറ്റ്സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ സ്ഫോടനം; 10 മരണം, നിരവധി പേർക്ക് പരിക്ക്
സ്ഫോടനത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്
ബേൺ: സ്വിറ്റ്സർലൻഡിലെ പ്രശസ്തമായ ക്രാൻസ്–മൊണ്ടാന (Crans-Montana) സ്കീ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. പുതുവത്സരാഘോഷങ്ങൾക്കിടെ പ്രാദേശിക സമയം പുലർച്ചെ 1.30-ഓടെയാണ് ദുരന്തമുണ്ടായത്. സ്ഫോടനത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ആൽപ്സ് പർവതനിരയിലെ പ്രശസ്തമായ ആഡംബര റിസോർട്ടിലെ ബാറിലാണ് സ്ഫോടനം നടന്നത്. നൂറിലധികം ആളുകൾ പുതുവർഷം ആഘോഷിക്കാൻ ഒത്തുകൂടിയ സമയത്തായിരുന്നു അപകടം.
തീപിടുത്തം: സ്ഫോടനത്തിന് പിന്നാലെ ബാറിൽ വലിയ തോതിൽ തീപടർന്നു. ഇതിന്റെ ഭയാനകമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
അന്വേഷണം: ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചതാകാം സ്ഫോടനത്തിന് കാരണമെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും സ്വിസ് പോലീസ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമായ ക്രാൻസ്–മൊണ്ടാനയിൽ നടന്ന ഈ സംഭവം സ്വിറ്റ്സർലൻഡിനെ നടുക്കിയിരിക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അപകടകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
What's Your Reaction?

