ഇറാനിൽ പ്രക്ഷോഭം രൂക്ഷം; ഇന്ത്യക്കാർ ഉടൻ രാജ്യം വിടണമെന്ന് എംബസിയുടെ അടിയന്തര നിർദേശം
എല്ലാ ഇന്ത്യൻ പൗരന്മാരും പാസ്‌പോർട്ട്, ഐഡി കാർഡുകൾ തുടങ്ങിയ യാത്രാ-ഇമിഗ്രേഷൻ രേഖകൾ എപ്പോഴും കൈവശം സൂക്ഷിക്കണം
ടെഹ്‌റാൻ: ഇറാനിൽ ആഴ്ചകളായി തുടരുന്ന പ്രതിഷേധങ്ങൾ വൻ അക്രമാസക്തമായ സാഹചര്യത്തിൽ
അവിടെയുള്ള ഇന്ത്യൻ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. വിദ്യാർത്ഥികൾ, തീർത്ഥാടകർ, വിനോദസഞ്ചാരികൾ, ബിസിനസ്സുകാർ എന്നിവർ ലഭ്യമായ വിമാന സർവീസുകൾ ഉപയോഗിച്ച് എത്രയും വേഗം മടങ്ങണമെന്നാണ് അറിയിപ്പ്.
എല്ലാ ഇന്ത്യൻ പൗരന്മാരും പാസ്‌പോർട്ട്, ഐഡി കാർഡുകൾ തുടങ്ങിയ യാത്രാ-ഇമിഗ്രേഷൻ രേഖകൾ എപ്പോഴും കൈവശം സൂക്ഷിക്കണം. ഇതുവരെ എംബസിയിൽ രജിസ്റ്റർ ചെയ്യാത്തവർ https://www.indianembassytehran.gov.in/registration എന്ന ലിങ്ക് വഴി ഉടൻ പേര് വിവരങ്ങൾ നൽകണം. ഇന്റർനെറ്റ് തടസ്സം മൂലം ഇറാനിൽ ഉള്ളവർക്ക് സാധിക്കുന്നില്ലെങ്കിൽ നാട്ടിലുള്ള ബന്ധുക്കൾ വഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കാം.
മൊബൈൽ: +989128109115, +989128109109, +989128109102, +989932179359 എന്നിവയാണ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍. ഇമെയിൽ: cons.tehran@mea.gov.in. ഇറാനിലെ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,500 കവിഞ്ഞതായാണ് റിപ്പോർട്ടുകൾ. പ്രക്ഷോഭകാരികളെ പിന്തുണച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതും യുഎസ് സഹായം ഉടൻ എത്തുമെന്ന് പ്രഖ്യാപിച്ചതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും എംബസിയെ ബന്ധപ്പെടാൻ അധികൃതർ ആവശ്യപ്പെട്ടു.
What's Your Reaction?