വാഷിങ്ടൺ: ന‍്യൂയോർക്ക് സിറ്റി മേയറായി ഡെമോക്രാറ്റിക് സ്ഥാനാർഥിയും ഇന്ത‍്യൻ വംശജനുമായ സൊഹ്റാൻ മംദാനിയെ തെരഞ്ഞെടുത്തു. ന്യൂയോർക്കിന്റെ ചരിത്രത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്‌ലിമാണ് 34-കാരനായ സൊഹ്‌റാൻ മംദാനി.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ ഗവര്‍ണറുമായ ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ നോമിനി കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനിയുടെ ചരിത്രജയം. ഇന്ത്യൻ സംവിധായിക മീരാ നായരുടെ മകനാണ്.
മംദാനി ന്യൂയോര്‍ക്കിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാണ്. ന്യൂയോര്‍ക്കില്‍ മേയറാകുന്ന ആദ്യ റാപ് ഗായകന്‍ കൂടിയാണ്. തെരഞ്ഞെടുപ്പിൽ 17 ലക്ഷം പേർ വോട്ട് ചെയ്തതായി ന‍്യൂയോർക്ക് സിറ്റി ബോർഡ് ഓഫ് ഇലക്ഷൻ അറിയിച്ചു.